കുവൈത്ത് സിറ്റി : കുവൈത്തിൽ മാർച്ച് 21 ചൊവ്വാഴ്ച വൈകീട്ട് റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണമെന്ന് മതകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അധികൃതർ സ്വദേശികളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. മാസപ്പിറവി കണ്ടാൽ തെളിവുകൾ സഹിതം 25376934 എന്ന നമ്പറിലാണ് വിവരം അറിയിക്കേണ്ടത്.റമദാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് അടുത്ത ചൊവ്വാഴ്ച വൈകീട്ട് സമിതിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue