കുവൈത്ത് സിറ്റി: റമദാനിൽ കുവൈത്തിലെ സ്കൂളുകളിൽ പുതിയ സമയക്രമം നിശ്ചയിച്ചു. കിന്റർ ഗാർട്ടൻ online school, എലമെന്ററി ക്ലാസുകൾക്ക് നാലു മണിക്കൂറും ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങൾക്കും നാലര മണിക്കൂറും ആണ് പുതിയ പഠന സമയം. കിന്റർ ഗാർട്ടൻ വിഭാഗത്തിന് ക്ലാസുകൾ രാവിലെ 9.30ന് ആരംഭിച്ച് ഒരുമണിക്ക് അവസാനിക്കും. എലമെന്ററി വിഭാഗം ക്ലാസുകൾ 9.30 മുതൽ 1.30 വരെയാകും. ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗങ്ങൾക്ക് 9.30ന് ആരംഭിച്ച് രണ്ടു മണിക്ക് അവസാനിക്കും. സ്ക്കൂളുകളിൽ ഈ സമയം കൃത്യമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR