പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല : പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര
നിർമാതാവുമായ നൗഷാദ് അന്തരിച്ചു.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്.രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമുഖകേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കഴിഞ്ഞ ആഴ്ചയാണ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം അന്തരിച്ചത്.അതിനു മുന്നേ തന്നെ നൗഷാദ് ചികിത്സയിലായിരുന്നു. ഐസിയുവിൽ എത്തിച്ചാണ് ഭാര്യയുടെ മൃതദേഹം നൗഷാദിനെ കാണിച്ചത്.ഇരുവർക്കും ഒരു മകളുണ്ട്.തിരുവല്ലയിൽറസ്റ്ററന്റും കേറ്ററിങ്സർവീസുംനടത്തിയിരുന്നപിതാവിൽനിന്നാണ് നൗഷാദിന് പാചകതാൽപര്യം പകർന്നുകിട്ടിയത്. കോളജ്ദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ്പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയസാധ്യതകൾ കണ്ടെത്തുകയും
വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി.നൗഷാദ് ദി
ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്.കുവൈത്തിലടക്കം അദ്ദേഹത്തിന്റെ സ്ഥാപനം പ്രവർത്തിച്ചിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Ka6qVIEqBls7rXvdWV79ED

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy