ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച flight യാത്രക്കാരൻ പിടിയിൽ. കാൺപൂർ നവാബ്ഗഞ്ച് സ്വദേശി ആർ. പ്രതീകാണ് അറസ്റ്റിലായത്. ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് സംഭവം. 40കാരനായ യാത്രക്കാരൻ മദ്യലഹരിയിൽ ആയിരുന്നെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. എമർജൻസി ഡോറിന് അടുത്തുള്ള സീറ്റിലിരുന്ന ഇയാൾ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം എയർഹോസ്റ്റസിനോട് തട്ടിക്കയറിയെന്നുമാണ് വിവരം. ഇതുകണ്ട ഉടനെ മറ്റു യാത്രക്കാരും വിമാനത്തിലെ ക്രൂ അംഗങ്ങളും ഇടപെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിമാനം ബെംഗളൂരുവിൽ ഇറങ്ങിയപ്പോൾ പ്രതിയെ സി.ഐ.എസ്.ഫിന് കൈമാറി. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വിമാനകമ്പനി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn