അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: മുബാറക് കബീർ ​ഗവർണറേറ്റിൽ അജ്ഞാതന്റെ വെടിയേറ്റ് കുവൈത്തി പൗരൻ കൊല്ലപ്പെട്ടു.  35കാരനായ കുവൈത്തി പൗരന് നേർക്ക് നിറയൊഴിച്ച ശേഷം അജ്ഞാതാനായ ആൾ രക്ഷപ്പെടുകയായിരുന്നു. മുബാറക് അൽ കബീർ പ്രദേശത്ത് സംഘർഷവും വെടിവെപ്പും നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ മുബാറക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥരും റെസ്ക്യൂ പൊലീസിന്റെ ജനറൽ അഡ്മിനിസ്ട്രേഷനും സ്ഥലത്തെത്തി.

സുരക്ഷാ അധികൃതർ എത്തിയപ്പോൾ കൊല്ലപ്പെട്ട നിലയിലുള്ള കുവൈത്തി പൗരനെയാണ് കണ്ടെത്തിയത്. 12ൽ അധികം വെടിയുണ്ടകളാണ് കുവൈത്തിന്റെ പൗരന്റെ മൃതദേഹത്തിലുണ്ടായിരുന്നത്. നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത വാഹനത്തിൽ എത്തിയ ഒരാളും കൊല്ലപ്പെട്ടയാളും തമ്മിൽ വഴക്കുണ്ടായെന്നാണ് സംഭവത്തിലെ സാക്ഷിമൊഴി. ഇതിന് ശേഷം വാഹനത്തിൽ വന്നയാൾ കുവൈത്തി പൗരന് നേർക്ക് വെടിയുതിർത്ത ശേഷം രക്ഷപെടുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

https://www.findinforms.com/2023/02/26/how-much-gold-jewelry-an-nri-can-carry-while-travelling-from-kuwait-to-india/

Related Posts

Leave a Reply

Your email address will not be published. Required fields are marked *