കുവൈത്ത് സിറ്റി; രാജ്യത്തെ സിവിൽ സർവീസ് കമ്മീഷൻ സർക്കാർ ജീവനക്കാർക്ക് നാല് വ്യത്യസ്ത ഷിഫ്റ്റുകളുള്ള employee ഫ്ലെക്സിബിൾ ജോലി സമയം നിശ്ചയിച്ചു. ഇത് ഈദിന് ശേഷം നടപ്പിലാക്കും. ഈദുൽ ഫിത്തർ അവധിക്ക് ശേഷമുള്ള സർക്കാർ ഏജൻസികളിലെ ഔദ്യോഗിക ജോലി സമയം ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റത്തിന്റെ പഠനം പൂർത്തിയാകുന്നതുവരെ മാസങ്ങളോളം തുടരും.ഈ തീരുമാനത്തിലെ വ്യവസ്ഥകൾക്കനുസൃതമായി, ഔദ്യോഗിക പ്രവൃത്തി സമയം ഞായറാഴ്ച മുതൽ വ്യാഴം വരെ പ്രതിദിനം 7 മണിക്കൂറായിരിക്കും.
ഷിഫ്റ്റ് എ – രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ.
ഷിഫ്റ്റ് ബി – രാവിലെ ഏഴ് മുപ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മുപ്പത് വരെ.
ഷിഫ്റ്റ് സി – രാവിലെ എട്ട് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ.
ഷിഫ്റ്റ് ഡി – രാവിലെ എട്ട് മുപ്പത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മുപ്പത് വരെ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn