കുവൈത്ത് സിറ്റി:
കുവൈത്തിൽ കൊമേഴ്സൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം നടത്തിയ റെയ്ഡിൽ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. മൂന്ന് സ്റ്റോറുകളിൽ നിന്നാണ് ഇത്രയധികം വ്യാജ ഉത്പന്നങ്ങൾ ലഭിച്ചത് 32000 വ്യാജ വാച്ചുകൾ 2,000 വിവിധ ആക്സസറികൾ ആയിരം ബാഗുകളും, സ്ത്രീകൾ ഉപയോഗിക്കുന്ന ഷാളുകളും 12 ഷൂസും 25 നെക്ളേസും എന്നിവയാണ് രണ്ട് ഷോപ്പുകളിൽ നിന്നും പിടിച്ചെടുത്തത് മൂന്നാമത്തെ സ്റ്റോർ ബാഗുകളിലും പെട്ടികളിലും വ്യാപാരമുദ്രകൾ അച്ചടിക്കുന്ന ഒരു അച്ചടിശാലയായിരുന്നു. വ്യാജ ഉത്പന്നങ്ങളെല്ലാം പിടിച്ചെടുത്ത അധികൃതർ നിയമലംഘകർക്കെതിരെ നടപടികളും സ്വീകരിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM