കരിപ്പൂർ :യാത്രക്കാരന് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. റിയാദിൽ നിന്ന് flight കോഴിക്കോട്ടേക്ക് പുറപ്പെട്ട ഫ്ലൈ നാസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. പറന്നുയർന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് യാത്രക്കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് മെഡിക്കൽ എമർജൻസി സന്ദേശം നൽകുകയും വിമാനം തിരിച്ചിറക്കുകയുമായിരുന്നു. 120 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 8.20-ന് കോഴിക്കോടെത്തേണ്ട വിമാനമാണിത്. അടിയന്തരമായി തിരിച്ചിറക്കിയ വിമാനം പിന്നീട് വൈകീട്ട് 6.20-ന് കോഴിക്കോട്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5