കുവൈത്ത് സിറ്റി : കുവൈത്തിൽ ഫിലിപ്പീൻസ് എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന deport അഭയകേന്ദ്രത്തിൽ കഴിയുന്ന അന്തേവാസികളെ ഒഴിപ്പിച്ചു. ഫിലിപ്പീൻസ് എംബസിയുടെ സഹകരണത്തോടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടത്തിയത്. നിലവിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടെ നിരവധി പേരെയാണ് ഒഴിപ്പിച്ചത്. നിലവിൽ ഇവരിൽ 230 പേരെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മാനവ ശേഷി സമിതിയുടെ ഷെൽട്ടറിംഗ് കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇവരെ മൂന്ന് ഘട്ടങ്ങളിലായാണ് നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw