കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണ് മാൻ പവർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഉയർന്ന താപനില കണക്കിലെടുത്ത് രാജ്യത്ത് പുറം ജോലികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് പ്രാബല്യത്തിലാകുന്നത്. വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഈ വർഷവും ഉച്ചസമയത്ത് വിശ്രമം നിർബന്ധമാക്കിയത്. രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയാണ് നിയന്ത്രണം. പകൽ 11നും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കരുതെന്ന് തൊഴിൽ ഉടമകളെ അറിയിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന ജോലിസമയം രാവിലെയും വൈകീട്ടുമായി പുനഃക്രമീകരിക്കാൻ അനുമതിയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw