കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് സ്വദേശികളോടൊപ്പം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന domestic worker ഗാർഹിക തൊഴിലാളികൾക്ക് യാത്രക്കുമുമ്പ് ഡോക്യുമെന്റേഷൻ പൂർത്തിയാക്കണമെന്ന വാർത്ത നിഷേധിച്ച് നീതിന്യായ മന്ത്രാലയം. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ ചില വിവരങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളെ കൂടെ കൊണ്ടുപോകുന്നതിൽ നിലവിൽ കുവൈത്തി പൗരന്മാർക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw