കുവൈത്ത് സിറ്റി: കുവൈത്തിലും ഖത്തറിലും ട്രാഫിക് നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾ അതിർത്തി കടന്നാലും traffic ഇനി രക്ഷപ്പെടില്ല. റോഡിലെ നിയമലംഘനങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറുന്ന നടപടികൾക്ക് ഇരുരാജ്യങ്ങളും തുടക്കംകുറിച്ചു. ഇനി ഖത്തറിൽ നടത്തുന്ന നിയമലംഘനങ്ങളുടെ വിവരങ്ങൾ കുവൈത്ത് അധികൃതർക്കും കുവൈത്തിൽ നിയമലംഘനം നടത്തിയ വാഹനങ്ങളുടെ വിവരങ്ങൾ ഖത്തർ അധികൃതർക്കും പങ്കുവെക്കും. ജൂൺ 13 മുതൽ വിവരങ്ങൾ പങ്കുവെക്കുന്ന പദ്ധതി പ്രാബല്യത്തിൽവന്നതായി അധികൃതർ അറിയിച്ചു. ലംഘനവിവരങ്ങൾ രാജ്യങ്ങൾ തമ്മിൽ പങ്കുവെക്കുന്നതോടെ പിഴ ഓൺലൈൻ വഴി ചുമത്താനും കഴിയും.നിലവിൽ ഏതെങ്കിലുമൊരു ജി.സി.സി രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു ഗൾഫ് രാജ്യത്ത് ചെന്ന് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ പിഴ ചുമത്താൻ സാങ്കേതികമായി തടസ്സമുണ്ടായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw