കുവൈത്ത് സിറ്റി: കോവിഡ്ന്‍റെ ഏറ്റവും പുതിയ വേരിയന്റ് ഒമിക്രോൺ വൈറസ് ഇതുവരെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ അദാൻ ആശുപത്രിയിൽ കൊറോണയുടെ പുതിയ വക ഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതായി സോഷ്യൽ മീഡിയകളിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു കൊണ്ട് ഔദ്യോഗിക വാർത്താ കുറിപ്പ് പുറപ്പെടുവിച്ചത്.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുന്ന പ്രവണത ശരിയല്ലെന്നും കൃത്യമായ വാർത്തകളും വിവരങ്ങളും ലഭിക്കുന്നതിന് ഔദ്യോഗിക മാധ്യമങ്ങളെ ആശ്രയിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഭീതി പരത്തുന്നതിന് പകരം രോഗം പകരുന്നത് തടയാനുള്ള പ്രതിരോധ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം വക്താവ് ഡോ അബ്ദുല്ല അൽ സനദ് അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID