mahzoozഒറ്റ രാത്രി കൊണ്ട് അക്കൗണ്ടിലെത്തിയത് കോടികൾ; പ്രവാസി യുവാവിന്റെ തലവരമാറ്റി മഹ്സൂസ്

മഹ്സൂസ് ​138-ാമത് വീക്കിലി നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനമായ AED 1,000,000 സ്വന്തമാക്കി ഫിലിപ്പീൻസിൽ mahzooz നിന്നുള്ള പ്രവാസി. ഇ-ഡ്രോയിൽ വിജയിക്കുന്ന എട്ടാമത്ത ഫിലിപ്പിനോ പ്രവാസിയാണ് ജോൺ. 26 വയസ്സുകാരനായ ജോൺ എല്ലാ ആഴ്ച്ചയും മഹ്സൂസ് കളിക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് AED 1,000,000 മഹ്സൂസ് അക്കൗണ്ടിൽ എത്തിയതോടെ ജോൺ ഞെട്ടി.”ആദ്യമായാണ് എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും വിജയിക്കുന്നത്. എന്റെ വലിയ കുടുംബം പോറ്റാനുള്ള പണം തേടിയാണ് ഞാൻ യു.എ.ഇയിലേക്ക് വന്നത്. ഇപ്പോൾ മഹ്സൂസും യു.എ.ഇയും ഈ വലിയ സമ്മാനം എനിക്ക് തന്നു. എന്റെ നാല് സഹോദരന്മാരും രണ്ട് സഹോദരിമാരും എന്നെയോർത്ത് സന്തോഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഈ വലിയ വിജയത്തിന് ഞാൻ നന്ദി പറയുന്നു.” – ജോൺ പറഞ്ഞു.രണ്ടു വർഷം മുൻപാണ് ജോൺ യു.എ.ഇയിലേക്ക് വന്നത്. ദുബായിലെ കരാമയിൽ അമ്മാവൻ നടത്തുന്ന ലോൺഡ്രിയിൽ സഹായി ആയിട്ടാണ് ജോൺ ജോലി ചെയ്യുന്നത്.യു.എ.ഇയിൽ ഒരു ലോൺഡ്രി ബിസിനസ് തുടങ്ങാനാണ് ജോൺ ആ​ഗ്രഹിക്കുന്നത്. ഇതിന് പുറമെ സ്വന്തം രാജ്യത്ത് പിതാവിന്റെ കാർഷിക ബിസിനസ് വിപുലീകരിക്കാനും ജോൺ ആ​ഗ്രഹിക്കുന്നുണ്ട്. മഹ്സൂസ് കളിക്കാൻ വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർ ബോട്ടിൽ വാങ്ങാം. ശനിയാഴ്ച്ച നറുക്കെടുപ്പുകളും ​ഗ്രാൻഡ് ഡ്രോയും കളിക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9

https://www.kuwaitvarthakal.com/2023/06/02/technology/
https://www.kuwaitvarthakal.com/2023/07/27/expatriate-malayali-youth-met-a-tragic-end-when-he-was-caught-in-the-sea-while-bathing/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top