ദുബായ്∙ ശനിയാഴ്ച രാത്രി 8.45നു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എഎക്സ് 544 വിമാനം flight പുറപ്പെട്ടത് തിങ്കളാഴ്ച പുലർച്ചെ 2.45നാണ്. 30 മണിക്കൂറാണ് വിമാനം വൈകിയത് 160 പേരുടെ യാത്ര അനിശ്ചിതമായി വൈകിയതിനാൽ ഞായാറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങൾ മുടങ്ങി. സാങ്കേതിക തകരാർ എന്ന വിശദീകരണമാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നത്. യാത്രക്കാരിൽ 20 കുട്ടികളും 50 സ്ത്രീകളും ഉണ്ടായിരുന്നു. സംസ്കാര ചടങ്ങുകൾ ഉൾപ്പെടെ അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്കു പുറപ്പെട്ടവരാണ് ഭൂരിപക്ഷവും. തിരുവനന്തപുരം കടയ്ക്കൽ സ്വദേശി മുഹമ്മദിന്റെ വിവാഹത്തിനു മുന്നോടിയായുള്ള നിക്കാഹ് ഞായറാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്നത് മുടങ്ങി.
ടിക്കറ്റിന്റെ ചെലവും അത്യാവശ്യം വീട്ടു ചെലവിനുള്ള പണവുമൊക്കെ കൃത്യം കണക്കു കൂട്ടി പുറപ്പെടുന്ന യാത്രക്കാരെ വലയ്ക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. കടുത്ത മൽസരത്തിനിടെയാണ് ഇത്തരം പ്രശ്നങ്ങൾ ഇന്ത്യൻ വിമാനക്കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. വിദേശ എയർലൈനുകൾ ഈ സാഹചര്യം പരമാവധി മുതലെടുക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX