deportകുവൈത്തിൽ നിന്ന് കഴിഞ്ഞ 7മാസത്തിനിടെ നാടുകടത്തിയത് 24,000 പ്രവാസികളെ

കുവൈറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ നാടുകടത്തിയത് deport 24,000 പ്രവാസികളെ
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 24,000 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. താമസ നിയമം ലംഘിച്ചതിന് 2023 ജനുവരി മുതല്‍ ജൂലൈ വരെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 24,000 പ്രവാസികളെ കുവൈറ്റില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് നാടുകടത്തല്‍. നിരവധി വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തില്‍ വേഗത്തിലുള്ള പ്രോസസ്സിംഗ് ഉറപ്പാക്കല്‍, വിരലടയാളം, യാത്രാ നിരീക്ഷണം എന്നിവയുള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ നടപ്പിലാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചുവെന്നതും ചില എംബസികള്‍ പ്രശംസനീയമായ സഹകരണം പ്രകടമാക്കിയപ്പോള്‍, പാസ്പോര്‍ട്ടുകളോ യാത്രാ രേഖകളോ വേഗത്തില്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിന് മറ്റുള്ളവര്‍ വിമര്‍ശനം നേരിട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *