കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യൻ നാവിക കപ്പൽ ഐ.എൻ.എസ് വിശാഖപട്ടണത്തിൽ സംഘടിപ്പിച്ച dhl easyshop പ്രത്യേക വിരുന്നിൽ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് പങ്കെടുത്തു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിങ് ഫ്ലാഗ് ഓഫിസർ റിയർ അഡ്മിറൽ വിനീത് എസ്. മക്കാർട്ടി എന്നിവരാണ് വിരുന്ന് സംഘടിപ്പിച്ചത്.അംബാസഡർ ആദർശ് സ്വൈകയും റിയർ അഡ്മിറൽ വിനീത് എസ്. മക്കാർട്ടിയും മുഹമ്മദ് ഹാരിസിന് ഊഷ്മള സ്വീകരണം നൽകി. കുവൈത്തും ഇന്ത്യയും തമ്മിലെ സാമ്പത്തിക സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ പ്രധാന പങ്ക് ഇരുവരും സൂചിപ്പിച്ചു. ആതിഥ്യത്തിനും അവിസ്മരണീയമായ കൂടിക്കാഴ്ച സംഘടിപ്പിച്ചതിനും മുഹമ്മദ് ഹാരിസ് അംബാസഡർ ആദർശ് സ്വൈക, റിയർ അഡ്മിറൽ വിനീത് എസ്. മക്കാർട്ടി എന്നിവർക്കും ഇന്ത്യൻ നയതന്ത്ര പ്രതിനിധി സംഘത്തിനും അഭിനന്ദനം അറിയിച്ചു. കുവൈത്തിലെയും ഇന്ത്യയിലെയും പ്രമുഖർ പങ്കെടുത്ത പരിപാടി ഇരു രാജ്യങ്ങളുടെയും സഹകരണം, വാണിജ്യ, നാവിക താൽപര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ടാണ് സംഘടിപ്പിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6