കുവൈറ്റിൽ ഹൃദ്രോഗ, ക്യാൻസർ ചികിത്സകൾക്കായി 12 മില്യൺ ദിനാർ ആരോഗ്യ മന്ത്രാലയം അനുവദിച്ചു. എല്ലാ രോഗികൾക്കും മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. കുവൈറ്റിൽ എല്ലാ ആശുപത്രികളിലും പൊതു കേന്ദ്രങ്ങളിലും മികച്ച ആരോഗ്യ പരിചരണം നൽകുകയും, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചികിത്സാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുമുണ്ട്. വിട്ടുമാറാത്ത രോഗമുള്ളവർക്ക് മരുന്നുകൾ, മെഡിക്കൽ സപ്ലൈസ് ഉപകരണങ്ങൾ എന്നിവയുടെ വിതരണവും കൃത്യമായി തുടരുന്നുണ്ട്.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും തടസ്സങ്ങൾ ഇല്ലാത്ത തന്നെ ചികിത്സകൾ തുടരുന്നുണ്ടെന്നും ആരോഗ്യം മന്ത്രാലയം ഉറപ്പാക്കുന്നു കൂടാതെ ക്യാൻസർ രോഗികൾക്കായി ഒന്നിലധികം മരുന്നുകൾ വിവിധ വിലകളിൽ ഇറക്കുമതി ചെയ്യാനും ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6