കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തില്‍ വെച്ച് തന്നെ പി. സി. ആർ. പരിശോധന നടത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ദരില്‍ നിന്ന് വിവരം ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni
നിലവിൽ മുതിർന്ന പൗരന്മാർ, പ്രത്യേക പരിചരണം ആവശ്യമായവർ എന്നിവര്‍ക്ക് മാത്രമാണ് വിമാനത്താവളത്തിൽ വെച്ച് തന്നെ പി. സി. ആർ. പരിശോധന നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ രാജ്യത്ത് എത്തുന്ന യാത്രക്കാരുടെ എണ്ണം താരതമ്യേനെ കുറവാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുഴുവന്‍ പേര്‍ക്കും പി.സി.ആര്. പരിശോധന നടത്താന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ വിമാനത്താവളങ്ങളില്‍ തയ്യാറാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni