ജിദ്ദ∙ സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയിൽ ലോറി മറിഞ്ഞ് തീ പിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി expat മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54)വാണ് മരിച്ചത്. വാണിജ്യ നഗരിയായ യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്സചറുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.ഇന്നലെ രാത്രി ജിദ്ദയിൽനിന്ന് 234 കിലോമീറ്റർ അകലെയാണ് അപകടം. ലോറി പൂർണമായും കത്തി നശിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6