കുവൈറ്റ് സിറ്റി: കുവൈത്തിൽ ഭർത്താവിന്റെ കുത്തേറ്റ് പ്രവാസി യുവതിക്ക് ദാരുണാന്ത്യം. ഫർവാനിയ ഗവർണറേറ്റിലെ ഒമരിയ പ്രദേശത്തു ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തെത്തുടന്ന് 25 കാരിയായ സിറിയൻ യുവതി കൊല്ലപ്പെട്ടു. ക്രൂരമായി കുത്തേറ്റ സ്ത്രീ ഫർവാനിയ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി, കൂടുതൽ അന്വേഷണങ്ങൾക്കായി റഫർ ചെയ്യുകയും ബോധപൂർവമായ കൊലപാതകത്തിന് കുറ്റം ചുമത്തുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL