കണ്ണൂർ: കരിപ്പൂർ ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിംഗ്. രാവിലെ 9.52ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്. സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നായിരുന്നു ലാൻഡിംഗ്. കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. കോഴിക്കോട് വിമാനത്താവളത്തിലെ റൺവേകളിൽ പണി നടക്കുന്നതിനാലാണ് കണ്ണൂരിൽ വിമാനം ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL