തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നഴ്‌സുമാർക്ക് സൗജന്യ നിയമനം. ജർമ്മനിയിൽ നഴ്‌സുമാരുടെ 500 ഒഴിവുകളാണുള്ളത്. നഴ്‌സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെയായിരിക്കുമെന്ന് ഒഡെപെക്ക് അറിയിച്ചു. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപെൻഡും നൽകും. ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് gm@odepec.in ലേക്ക് ഇമെയിൽ ചെയ്യുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR