കുവൈത്തിലെ ആൻഡലസിന്റെ പ്രാന്തപ്രദേശത്തുള്ള വീട്ടിലുണ്ടായ തീപിടുത്ത വിവരം അറിഞ്ഞ ഉടന്‍ തന്നെ സുലൈബിഖാത്ത്, അൽ-അർധിയ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങിയ ഒമ്പത് പേരെയാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. തീപിടിത്തത്തില്‍ ആളപായമൊന്നുമില്ല. എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR