ഉത്തർപ്രദേശിലെ ലക്നൗവിൽ ഭാര്യയെ കുത്തിക്കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മക്കൾ മുറിയിൽ പൂട്ടിയിടാൻ നോക്കിയതിനെ തുടർന്ന് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ആദിത്യ കപൂറാണ് മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തിയശേഷം മൂന്നാം നിലയിൽനിന്നു ചാടിയത്. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സിയലാണ്. ശനിയാഴ്ചയാണ് സംഭവം. ഒരു തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു ആദിത്യ കപൂർ. ശനിയാഴ്ച വൈകി വീട്ടിലെത്തിയ ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി. തുടർന്ന് കുട്ടികൾ ഇയാളെ മുറിയിൽ പൂട്ടിയിടാൻ ശ്രമിച്ചു. ഇതിനു പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. അച്ഛനാണ് അമ്മയെ കുത്തിയതെന്നു കുട്ടികൾ പൊലീസിനോടു പറഞ്ഞു. ആദിത്യ കപൂർ മുൻപും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Home
Kuwait
ഭാര്യയെ കുത്തിക്കൊന്നു; മുറിയിൽ പൂട്ടിയിടാൻ മക്കൾ ശ്രമിച്ചതിനെ തുടർന്ന് മൂന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യ ശ്രമം