കുവൈറ്റിൽ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ധാർമികത ലംഘിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷൻ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതായാണ് റിപ്പോർട്ട്. പ്രതിയെ പബ്ലിക് ജയിലിലേക്ക് റഫർ ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. അധാർമികത പ്രചരിപ്പിക്കുന്ന സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ രാജ്യത്ത് ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അശ്രദ്ധമായും അനുചിതമായും പെരുമാറിയതിന് 31 പേരെ ഈ വർഷം ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന അക്കൗണ്ടുകൾ ട്രാക്ക് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. രാജ്യ താൽപര്യത്തിനും നിലപാടുകൾക്കും വിരുദ്ധമായവ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR