കുവൈറ്റ് സിറ്റി :
കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാളത്തെ മന്ത്രി സഭാ യോഗത്തിൽ ചർച്ചയാകുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പ്രവർത്തന ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഡി ജി സി എ മന്ത്രിസഭയുടെ അനുമതിക്കായി അഭ്യർത്ഥന നൽകിയിരുന്നു നിലവിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിലക്ക് പിൻവലിച്ചിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ശേഷി ഉയർത്താത്ത സാഹചര്യത്തിൽ സർവീസുകൾ ആരംഭിക്കുന്നതിന് സാധ്യമായിട്ടില്ല സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ തീരുമാന പ്രകാരം നിലവില്‍ എല്ലാ വിമാന ഓപ്പറേറ്റിങ് കമ്പനികൾക്കുമായി വിമാനത്താവളത്തിന്റെ പ്രതിദിന ശേഷി 7,500 യാത്രക്കാരായി നിശ്ചയിച്ചിട്ടുണ്ട്, ഇത് ഉയർത്തിയാൽ മാത്രമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ നേരിട്ടുള്ള പ്രവേശനം സാധ്യമാകുകയുള്ളുവെന്ന് വൃത്തങ്ങൾ നേരെത്തെ വ്യക്‌തമാക്കിയിരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HGfxcnolrz6AYKKXt0IbRb