കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 984 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. 60 ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് സ്വർണ്ണം. മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുൽ റഹീമിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർ വി.പി. ബേബി, സൂപ്രണ്ടുമാരായ ഗീതാകുമാരി, സുമിത് കുമാർ, ദീപക് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതോടെ ഈ മാസം 11 കേസുകളിലായി 9.03 കിലോ സ്വർണം ഇവിടെനിന്നും പിടികൂടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR