കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ JN.1 കണ്ടെത്തി. ഇത്തരം കോവിഡ് വകഭേദങ്ങളുടെ ആവിർഭാവം പ്രതീക്ഷിക്കുന്നതിനാൽ ആശങ്കപ്പെടെണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ ഉറപ്പുനൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 42 കേന്ദ്രങ്ങളിൽ “കോവിഡ്” വാക്സിന്റെ ഏറ്റവും പുതിയ പതിപ്പ്. ലഭ്യമാണ് . 60 വയസ്സിനു മുകളിൽ പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഈ വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr