കുവൈത്ത്സിറ്റി: ലഹരി നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനയിൽ പ്രാദേശിക മദ്യ ഫാക്ടറി കണ്ടെത്തി. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മദ്യം നിർമിക്കുന്നതിനുള്ള സാമഗ്രികൾ അടങ്ങിയ നൂറോളം ബാരലുകളും വിൽപനക്ക് തയാറാക്കിയ 24 കുപ്പി മദ്യവും ഇവിടെ നിന്ന് പിടികൂടി. വലിയ ബാരലുകളിലായാണ് മദ്യം നിർമിച്ചിരുന്നത്.
ഫർവാനിയ, ഖൈത്താൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE