ലെബനനില്‍ കഴിയുന്ന കുവൈത്തി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ജാഗ്രത പാലിക്കണമെന്നും അല്ലെങ്കിൽ സ്വമേധയാ തിരികെ വരണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഗസ്സയിലെ തുടര്‍ച്ചയായ ഇസ്രയേൽ ആക്രമണം മൂലം പ്രദേശത്ത് ഉണ്ടായേക്കാവുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിൽ ലബനീസ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും സഹായം ആവശ്യമുണ്ടെങ്കിൽ ബൈറൂത്തിലെ കുവൈത്ത് എംബസിയെ സമീപിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr