കുവൈറ്റിൽ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച സ്വദേശി പൗരനും രണ്ടു പ്രവാസികള്‍ക്കും തടവ് ശിക്ഷ. കുവൈത്തി പൗരന് 10 വർഷം തടവും 70,000 ദിനാർ പിഴയും പ്രവാസികൾക്ക് നാലു വർഷം തടവ് ശിക്ഷയുമാണ് വിധിച്ചത്. ഇറാഖിലേക്ക് സബ്സിഡിയുള്ള ഡീസൽ കടത്തുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. രാജ്യത്തു നിന്ന് പെട്രോളിയം ഉൽപന്നങ്ങളും മറ്റു കെമിക്കലുകളും കയറ്റുമതി ചെയ്യുന്നതില്‍ കര്‍ശനമായ നിയന്ത്രണമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr