കുവൈറ്റിൽ വിസിറ്റ്, ഫാമിലി, എൻട്രി വിസകൾക്കുള്ള നിയന്ത്രണം ഏപ്രിൽ വരെ; പുതിയ തീരുമാനങ്ങളുമായി അധികൃതർ

കുവൈറ്റിൽ വിസിറ്റ്, ഫാമിലി, എൻട്രി വിസകൾ നൽകുന്നത് ചില വിഭാഗങ്ങൾക്കായി ചുരുക്കിയത് ഏപ്രിൽ വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഈ നിയന്ത്രണം ദേശീയ അസംബ്ലിയുടെ പുതിയ വിദേശ താമസ നിയമത്തിന്റെ അംഗീകാരം പൂർത്തിയാകുന്നതുവരെ തുടരുമെന്നുമാണ് റിപ്പോർട്ട്. പുതിയ നിയമം അം​ഗീകരിക്കുന്ന കാര്യത്തിൽ പാർലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതി സർക്കാരുമായി ചർച്ച നടത്തിയ ശേഷമേ നടപടികൾ സ്വീകരിക്കൂ. സന്ദർശനങ്ങൾക്കും വിനോദസഞ്ചാരതിനുമായി ഏപ്രിലിന് ശേഷം ആളുകളെ അനുവദിക്കാനുള്ള സർക്കാരിന്റെ നിർദേശത്തിന്
ആഭ്യന്തര മന്ത്രാലയം യോജിപ്പ് അറിയിച്ചിട്ടുണ്ട്. മുൻ നടപടികളിൽ ഭേദഗതി വരുത്തിയ ശേഷം ഫാമിലി വിസകൾക്കായി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിക്കും. ഫാമിലി റീയൂണിയൻ വിസകൾ 16 വയസിന് താഴെയുള്ള കുട്ടികൾക്കും ജീവിതപങ്കാളികൾക്കും രക്ഷിതാക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിസ ഫീസുകൾ ഓരോ പ്രായക്കാർക്കും വ്യത്യസപ്പെട്ടിരിക്കും. കൂടാതെ ഫാമിലി വിസ അനുവദിക്കുന്നതിന് കുറഞ്ഞത് 600 കുവൈത്തി ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Related Posts

Leave a Reply

Your email address will not be published. Required fields are marked *