സ്വർണം കടത്തിന് പുതിവഴികൾ, ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്ത്: പിടിച്ചെടുത്തത് ലക്ഷങ്ങളുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ ചെരിപ്പിനുള്ളിൽ 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായത്. അനസിൻറെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 446 ഗ്രാം സ്വർണം കണ്ടെടുത്തത്.മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‍പ്രസിലാണ് മുഹമ്മദ് അനസ് എത്തിയത്. കസ്റ്റംസിനെ മറികടന്ന് വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാൾ പൊലീസിന്റെ പരിശോധനയിൽ കുടുങ്ങുകയായിരുന്നു. സ്വർണ്ണം കോടതിയിൽ സമർപ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv

Related Posts

Leave a Reply

Your email address will not be published. Required fields are marked *