ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ കുവൈത്തിന് ദേശീയ ദിന ആശംസകൾ നേർന്നു. കുവൈറ്റ് വിദേശകാര്യ മന്ത്രി എച്ച് ഇ അബ്ദുല്ല അലി അൽ യഹ്യയ്ക്കും കുവൈത്ത് സർക്കാരിനും ജനങ്ങൾക്കും അവരുടെ ദേശീയ ദിനത്തിൽ മന്ത്രി ജയശങ്കർ തൻ്റെ ട്വീറ്റിൽ ഊഷ്മളമായ ആശംസകൾ അറിയിച്ചു.
“ഉഭയകക്ഷി വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണ്”, അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിലെ ഇന്ത്യ കുവൈറ്റ് സഹകരണവും ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ആരോഗ്യം, പ്രതിരോധം, ഊർജം, സാംസ്കാരിക ബന്ധം എന്നിവയിലെ വിവിധ പങ്കാളിത്തം എടുത്തുപറയുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J3w0alh5xD81lBKw0XtENd