കുവൈറ്റിലെ ബാർ റഹിയയിൽ വാരാന്ത്യ പാർട്ടികളുടെ മറവിൽ വേശ്യാവൃത്തി ശൃംഖല നടത്തിയതുമായി ബന്ധപ്പെട്ട് കുവൈത്ത് ക്രിമിനൽ കോടതി ഒരു പൗരനെയും ഗൾഫ് പൗരനെയും കുറ്റവിമുക്തരാക്കി. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുടെ അഭാവമാണ് വെറുതെ വിടാൻ കാരണം. ഇരുവരും ചേർന്ന് ഒരു ക്യാമ്പിംഗ് സൈറ്റ് സ്ഥാപിക്കുകയും 20 വയസ് പ്രായമുള്ള യുവതികളെ വാരാന്ത്യ പാർട്ടികൾ നടത്തുന്നതിന്‍റെ മറവിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുത്തുന്നതായാണ് കേസ് ഫയലുകൾ വ്യക്തമാക്കുന്നത്. ഉടമയുടെ മൊഴികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പ്രതികളുടെ അഭിഭാഷകൻ അറ്റോർണി അബ്ദുൾ മൊഹ്‌സെൻ അൽ ഖത്താൻ കോടതിയിൽ ചൂണ്ടിക്കാട്ടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Home
Kuwait
കുവൈറ്റിൽ പെൺവാണിഭ കേന്ദ്രം നടത്തിയയെന്ന് സംശയം, തെളിവില്ലെന്ന് കോടതി: പ്രതികളെ വെറുതെ വിട്ടു