കുവൈറ്റിൽ മുൻസിപ്പലിറ്റിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സ്വദേശികളും, വിദേശികളും ഉൾപ്പെടെ എല്ലാവർക്കും സർക്കാരിന്റെ ഓൺലൈൻ സംവിധാനമായ “സഹൽ” ആപ്ലിക്കേഷൻ വഴി നല്കാൻ പദ്ധതി. മുനിസിപ്പൽ നടപടികൾ പൂർത്തിയാകാതിരുന്നാലുള്ള മുന്നറിയിപ്പുകൾ,
ഓരോരുത്തരും വരുത്തുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച വിവരം എന്നിവ ഈ ആപ്പ് വഴി നൽകാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. പൊതുമരാമത്ത് മന്ത്രിയുടെയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുടെയും നേരിട്ടുള്ള നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി. സ്വദേശികൾക്കും വിദേശികൾക്കുമെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അവരെ നേരിട്ട് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ സേവനം ആരംഭിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ സമയത്തിനുള്ളിൽ തന്നെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഇടപാടുകാർക്ക് പ്രചോദനമാകും. അതുവഴി പിഴ വരുത്തിയുള്ള സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധിക്കും.
DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w