കുവൈറ്റിൽ ബുധനാഴ്ച മുതൽ താപനില ഉയർന്നേക്കും. ഇത് കുവൈറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ കാലാവസ്ഥയുടെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകും. 26 ദിവസം നീണ്ടുനിൽക്കുന്ന അൽ ദർഹാൻ സീസണാണ് തുടക്കമാവുക. അൽ ഉജൈരി സയന്റിഫിക് സെന്റർ ആണ് ഈക്കാര്യം അറിയിച്ചത്. അൽ ദർഹാൻ സീസൺ തന്നെ രണ്ടു ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നുണ്ട് . 13 ദിവസം നീണ്ടുനിൽക്കുന്ന പ്രാരംഭ ഘട്ടത്തിൽ കാറ്റിന്റെ ശക്തിക്ക് കുറവ് അനുഭവപ്പെടുമ്പോൾ രണ്ടാം പാതിയിൽ പൊടിപടലങ്ങൾ ഉയർത്തുന്ന തരത്തിൽ ശക്തമായ കാറ്റടിച്ചുവീശുമെന്നും സെന്റർ കൂട്ടിച്ചേർത്തു. കാലാവസ്ഥയിൽ മാറ്റം വരുന്നതോടെ നിലവിലെ മിത ശീതോഷ്ണ വസന്ത കാലാവസ്ഥക്ക് വിരാമമാകും. പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതോടെ അന്തരീക്ഷ ഊഷ്മാവിൽ നേരിയ വർധന അനുഭവപ്പെട്ടുതുടങ്ങുമെന്നും സെന്റർ അറിയിച്ചു. കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സെന്റർ ഇക്കാര്യം സൂചിപ്പിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim