കുവൈറ്റിൽ വിവിധ രാജ്യക്കാരായ 37 പേരെ 21 കേസുകളിലായി ക്രിമിനൽ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്ന് ഏകദേശം 43 കിലോഗ്രാം വിവിധ മയക്കുമരുന്ന്, 160,000 സൈക്കോട്രോപിക് ഗുളികകൾ, 15 കിലോഗ്രാം ലിറിക്ക പൗഡർ, 707 കുപ്പി മദ്യം, തോക്കുകൾ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള വരുമാനം എന്നിവ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ മയക്കുമരുന്ന് കടത്തലിലും ദുരുപയോഗത്തിലും പങ്കുള്ളതായി സമ്മതിച്ചു. പ്രതികളെയും, പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim