കുവൈറ്റിൽ അബു ഹലീഫയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെൻ്റിൽ തീപിടിത്തം. സംഭവം നടന്ന ഉടൻ ജനറൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കൂടുതൽ തീവ്രത ഉണ്ടാകുന്നതിന് മുമ്പ് തീ അണച്ചു. സംഭവത്തിൽ ആളപായമില്ല, നിരവധി പേർക്ക് പരിക്കേറ്റു. അടിയന്തര ചികിത്സയ്ക്കായി ഇവരെ ഉടൻ മെഡിക്കൽ എമർജൻസി സർവീസിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz