കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 450,000 ത്തില്‍ കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. കുവൈത്തികളും വിദേശികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. നിലവിലെ പ്രതികൂല കാലാവസ്ഥയിലും വാക്സിന് സ്വീകരിക്കാനെത്തുന്നവര്‍ വളരെ കൂടുതലാണ്. മിഷറഫ്, ജാബര്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും രാജ്യത്തെ മറ്റ് കേന്ദ്രങ്ങളിലുമായി ആയിരക്കണക്കിന് ആളുകള്‍ ദിവസവും ബൂസ്റ്റര്‍ ഡോസിനായി എത്തുന്നുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm
ഭരണകൂടത്തിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് കൃത്യ സമയത്ത് തന്നെ ബൂസ്റ്റര്‍ എടുക്കാന്‍ എത്തുന്ന ആളുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വാക്സിന് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ആളുകള്‍ കൂടുന്നതിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് വാക്സിന് എടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUBfUSj10TkDmLxnN5U2Cm