ഒത്തു ചേരലുകളും സാമൂഹിക പരിപാടികളും നിർത്തിവെക്കാനുള്ള മന്ത്രി സഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ കർശ്ശനമാക്കുമെന്ന് കുവൈത്ത് സിറ്റി പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫറാജ് അൽ സ’അ ബി .ഇതിന്റെ ഭാഗമായി മുനിസിപാലിറ്റിയുമായി ചേർന്ന് ഹാളുകൾ ഉൾപ്പെടെ എല്ലായിടങ്ങളിലും സന്ദർശ്ശിച്ച് മന്ത്രി സഭാ തീരുമാനം അറിയിക്കുകയും തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും.വീടുകളിലോ ചാലറ്റുകളിലോ ഫാമുകളിലോ നടക്കുന്ന ആഘോഷങ്ങൾ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ പ്രവിശ്യാ സുരക്ഷാ ഡയറക്ടർമാരെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹംപറഞ്ഞു. നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY