കുവൈറ്റിൽ സമീപകാലത്ത് ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാതികളിലും കേസുകളിലും വർധനവുണ്ടായതായി ആരോഗ്യ അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രിവൻ്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിനും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും (PAFN) അഞ്ച് വ്യത്യസ്ത ഭക്ഷണ സ്ഥാപനങ്ങളിൽ നിന്ന് ആളുകൾക്ക് വിഷബാധയേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചു. തുടർന്ന്, സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, ഉടമകൾക്കെതിരെ ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആളുകൾക്ക് ഹോട്ട്‌ലൈൻ നമ്പർ 1807770 വഴിയോ PAFN വെബ്‌സൈറ്റിലോ പ്രിവൻ്റീവ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് വഴിയോ പരാതികൾ നൽകാം. പരാതികൾ ലഭിച്ചാൽ ഉടൻ പ്രത്യേക ടീമുകൾ ഉടൻ തന്നെ സ്ഥലം സന്ദർശിക്കുമെന്ന് ഉറവിടങ്ങൾ വിശദീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32