കുവൈത്തിൽ 21 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി.
പരിശോധനയെ തുടർന്ന് ക്രമക്കേട് കണ്ടെത്തിയ വാണിജ്യ മന്ത്രാലയമാണ് ഫാർമസികളുടെ ലൈസൻസുകൾ പിൻവലിച്ചത്. രാജ്യത്ത്‍ ഫാർമസികളിലും മരുന്നു കമ്പനികളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.അതിനിടെ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അസി. അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ടീം രൂപവത്കരിക്കാൻ വാണിജ്യ, വ്യവസായ മന്ത്രി നിർദേശം നൽകി. വിദഗ്ധ സംഘം മൂന്നു മാസത്തിനുള്ളിൽ മന്ത്രിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32