ഇറാനെതിരെ പ്രത്യാക്രമണത്തിനുറച്ച് ഇസ്രയേൽ; ആക്രമണം അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ

ഇറാനെതിരെ പ്രത്യാക്രമണം നടത്താൻ രാത്രി ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട്​ ചെയ്തു. എന്നാൽ തീയതിയും ആക്രമണത്തിന്‍റെ സ്വഭാവവും തീരുമാനിച്ചിട്ടില്ല. ഇറാനെതിരെ പരിമിത സ്വഭാവത്തിലുള്ള പ്രത്യാക്രമണത്തിന്​ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റിന്‍റെ അനുമതി ഇ​സ്രായേലിനുണ്ട്​. അതേസമയം, ഇറാൻ ആണവ, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനെ അമേരിക്ക പിന്തുണക്കില്ല.
രാത്രി ലബനാൻ തലസ്ഥാനമായ ബൈറൂത്തിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പട്ടിരുന്നു. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ ലബനാൻ നാഖൂറയിലെ പ്രധാന താവളത്തിനുനേരെഇസ്രായേൽ സേന വെടിവെപ്പ് നടത്തിയതിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *