കോവിഡ്-19 വ്യാപനം: മുനിസിപ്പാലിറ്റി ഹെൽത്ത് ടീമുകൾ ഫീൽഡ് പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: കൊവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് ശേഷം ലോകം മുഴുവൻ വീണ്ടും  ജാഗരൂകരായിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇപ്പോൾ മിക്ക രാജ്യങ്ങളിലും വന്നുകൊണ്ടിരിക്കുന്നത് ഈ സാഹചര്യത്തിൽ അറബ് രാജ്യങ്ങളിൽ ആരോഗ്യ ആവശ്യകതകൾ  നടപ്പാക്കുമെന്ന് അധികൃതരും അറിയിച്ചു കഴിഞ്ഞു .ഇപ്പോഴിതാ കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ആറ് ഗവർണറേറ്റുകളിലെ തിരഞ്ഞെടുത്ത സമിതിയുടെ ടീമുകൾ ബുധനാഴ്ച വരെ ഫീൽഡ് ടൂറുകൾ തുടരുന്നതായി അറിയിച്ചിരിക്കുകയാണ്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയവുമായി കൂട്ടിയിണക്കി ഫർവാനിയ ഗവർണറേറ്റിനായി എട്ട് ടീമുകളെ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമെന്ന്  ഫർവാനിയ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ടീം തലവൻ ഫഹദ് അൽ മുവാസിരി മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനും ,ആരോഗ്യരംഗത്ത് മികവു പുലർത്താനുമാണ് ഇത്തരത്തിലുള്ള പരിശോധന കർശനമാക്കിയിരിക്കുന്നത്.

നിലവിൽ നഗരങ്ങളിലെ വലുതും ചെറുതുമായ വാണിജ്യ മേഖലകൾ, കൂടാതെ  ചെറു വിപണികളും കടകളും സലൂണുകളും  എല്ലാം കേന്ദ്രീകരിച്ചു കൊണ്ടാണ് പരിശോധന ടൂറുകൾ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസിന്റെ കൂടുതൽ വ്യാപനം ത്വരിതപ്പെടുത്താനും രാജ്യത്തെ ആരോഗ്യ സ്ഥിതിയുടെ സ്ഥിരത നിലനിർത്താനും ഇത്തരത്തിലുള്ള ഇടപെടലുകൾ ആവശ്യമാണെന്ന്  അൽ-മുവൈസ്രി അറിയിച്ചു.മാസ്‌ക് ധരിക്കാത്തതിലും നഗരങ്ങളിൽ തിരക്ക് കൂട്ടുന്നതിൽ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy