കുവൈറ്റിലെ അഹ്മദി ഏരിയയിൽ ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. യുവതി ആക്രമണത്തിന് ഇരയായ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയുടെ അടിസ്ഥാനത്തിൽ അഹ്മദി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ആക്രമണം ഉൾപ്പെടെയുള്ള വകുപ്പുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn