കോവിഡ് : പ്രവാസികൾക്കും പൗരന്മാർക്കും പുതിയ നിർദേശവു മായി ആരോഗ്യ മന്ത്രാലയം

കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും പുതിയ മാർഗ നിർദേശങ്ങളുമായി ആരോ​ഗ്യ മന്ത്രാലയം. അത്യാവശ്യമെങ്കിൽ മാത്രമേ വിദേശ യാത്ര നടത്താവൂ എന്നും അല്ലെങ്കിൽ ഒഴിവാക്കണമെന്നും, വിദേശത്ത് നിന്ന് വരുന്നവർ കൃത്യമായി ക്വാറന്റൈൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ക്വാറന്റൈൻ കാലം അവസാനിക്കാതെ മറ്റുള്ളവരുടെ സമ്പർക്കത്തിൽ ഏർപ്പെടുരുതെന്നും ആരോ​ഗ്യ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു. തലവേദനയോ, പനിയോ, ക്ഷീണമോ അനുഭവപ്പെടുകയാണെങ്കിലോ അതുമല്ലങ്കിൽ കൊവിഡ് സംബന്ധമായ ചെറിയ ലക്ഷണം ആണെങ്കിൽ പോലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. നിലവിലെ ആരോഗ്യ സാഹചര്യത്തിൽ നാമെല്ലാവരും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, ശരിയായ സഹകരണത്തോടെ മുന്നോട്ട് പോകണമെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം നിയോ​ഗിച്ച വിദ​ഗ്ധ സംഘം ആശുപത്രികളുടെ അവസ്ഥയും തീവ്രപരിചരണ വിഭാ​ഗത്തിന്റെ പ്രവർത്തനങ്ങളും ചികിത്സാ രീതികളുമെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കിടക്കകളുടെ എണ്ണം ആരോഗ്യ സംവിധാനത്തിന്റെ ശേഷിക്കുള്ളിലാണെന്നും സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CggyBQpJY8p2ayYgZNC91J

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy