കുവൈത്തിലെ പുതിയ താമസ നിയമത്തിൽ പ്രഖ്യാപിച്ച ഇളവുകൾ കഴിഞ്ഞ വർഷം മാർച്ച് 17 മുതൽ ജൂൺ 30 വരെ പ്രഖ്യാപിച്ച പൊതു മാപ്പ് പ്രയോജനപ്പെടുത്താത്ത നിയമ ലംഘകർക്ക് ബാധകമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഇവർ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരും. പുതിയ താമസ നിയമ പ്രകാരം തൊഴിലുടമയുമായുള്ള തർക്കങ്ങളെ തുടർന്ന് താമസ രേഖ പുതുക്കുവാൻ സാധിക്കാത്തവർക്ക് അനുരഞ്ജനത്തിലൂടെ താമസ രേഖ പുതുക്കുവാൻ അനുമതിയുണ്ട്ഇ.തിന് നിശ്ചിത പിഴയും ഈടാക്കും. എന്നാൽ ഈ ഇളവ് 2023 ജൂൺ 30 ന് ശേഷമുള്ള താമസ നിയമലംഘകർക്ക് മാത്രമേ ലഭിക്കു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7