വ്യാജ പൗരത്വം കരസ്ഥമാക്കുകയും മറ്റുള്ളവർക്ക് ‘വ്യാജ പൗരത്വം’ നൽകാൻ കൂട്ട് നിൽക്കുകയും ചെയ്ത പ്രതി മൂന്ന് വർഷത്തിന് അറസ്റ്റിലായി. പ്രതിയുടെ ജഹ്റയിലെ ഫാം ഹൗസിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയ അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തത്.പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും അധികൃതർ ഇത് പരാജയപ്പെടുത്തി. ഫാം ഹൗസിലെ കിടപ്പുമുറിയിൽ നിന്ന് രഹസ്യ അറ മുഖേന പുറത്തുകടക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നതായി സുരക്ഷാ സേന കണ്ടെത്തി. അഹമ്മദി, ജഹ്റ ഗവർണറേറ്റുകളിലെ സുരക്ഷാ സേനയുടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7